ചിങ്ങവനം :ചങ്ങനാശേരി ഭാഗത്ത് നിന്ന് വന്ന തടി ലോറി ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞു. ഡ്രെെവർ അത്ഭുതകരമായി രക്ഷപ്പെട്ടു. പെരുമ്പാവൂർക്ക് റബർ തടിയുമായി പോയ ലോറി പുലർച്ചെ 3.30 ഓടെ ഗോമതിക്കവലയിലാണ് അപകടത്തിൽപ്പെട്ടത്. തടികൾ മുഴുവൻ റോഡിൽ നിരന്നതോടെ രണ്ട് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ഫയർഫോഴ്സും ക്രെയിനും എത്തിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്.