എലിക്കുളം : ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾ നിർമ്മാണമേഖലയിലേക്ക് കടക്കുന്നു. ആദ്യഘട്ടമായി കമ്പോസ്റ്റ് കുഴി, മാലിന്യക്കുഴി എന്നിവ നിർമ്മിക്കും. ഇതിനാവശ്യമായ ഹോളോബ്രിക്‌സും ഇവർ തന്നെ നിർമ്മിക്കും. സിമന്റ് ബ്രിക്‌സിന്റെ നിർമ്മാണം താഷ്‌കന്റ് ഉദയ അങ്കണവാടി പരിസരത്ത് ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.പി.സുമംഗല ദേവി ഉദ്ഘാടനം ചെയ്തു. വാർഡംഗം ടോമി കപ്പിലുമാക്കൽ അദ്ധ്യക്ഷനായിരുന്നു. പഞ്ചായത്തംഗങ്ങളായ ജയിംസ് ജീരകത്ത്, ബിന്ദു പൂവേലിൽ, ജെ.ബി.ഡി.ഒ മധുകുമാർ, വി.ഇ.ഒഅരുൺ പിള്ള, തൊഴിലുറപ്പ് ഓവർസീയർ സുപ്രിയ സുരേന്ദ്രൻ, എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് സുശീല പണിക്കർ, തൊഴിലുറപ്പ് തൊഴിലാളികൾ മുതലായവർ പങ്കെടുത്തു.