കോട്ടയം: ജില്ലയിൽ 16 പേർക്കുകൂടി കൊവിഡ് ബാധ. ഇതിൽ രണ്ട് ആരോഗ്യ പ്രവർത്തകരും സമ്പർക്കം വഴി രോഗം ബാധിച്ച ഒരാളും ഉൾപ്പെടുന്നു. വിദേശത്തുനിന്ന് എത്തിയ ആറു പേരും മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള ഏഴു പേരും കോവിഡ് ബാധിതരായി.
ആറു പേർ രോഗമുക്തരായി. കോട്ടയം ജില്ലയിൽനിന്നുള്ള 228 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ 455 പേർക്ക് രോഗം ബാധിച്ചു. 227 പേർ രോഗമുക്തരായി.
രാേഗം ബാധിച്ചവർ
1. കുറുപ്പുന്തറ കുടുംബാരോഗ്യ കേന്ദ്രത്തിലെ നഴ്‌സിംഗ് അസിസ്റ്റൻറായ കടുത്തുരുത്തി സ്വദേശിനി (51). രോഗം സ്ഥിരീകരിച്ച ഇതേ സ്ഥാപനത്തിലെ ആരോഗ്യ പ്രവർത്തകയുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിരുന്നു.
2. കുറുപ്പുന്തറ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഫാർമസിസ്റ്റായ വൈക്കം സ്വദേശിനി (41). രോഗം സ്ഥിരീകരിച്ച ഇതേ സ്ഥാപനത്തിലെ ആരോഗ്യ പ്രവർത്തകയുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിരുന്നു.
3. ചങ്ങനാശേരി മത്സ്യ മാർക്കറ്റിലെ ജീവനക്കാരനായ വെട്ടിത്തുരുത്ത് സ്വദേശി (46). സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല. രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു.
4. ദുബായിൽനിന്നെത്തി ഹോം ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന കൂത്രപ്പള്ളി സ്വദേശി (31). രോഗലക്ഷണങ്ങൾ ഇല്ലായിരുന്നു.
5. സൗദിയിൽനിന്നെത്തി ഹോം ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന പായിപ്പാട് നാലുകോടി സ്വദേശി (43). രോഗലക്ഷണങ്ങൾ ഇല്ലായിരുന്നു.
6. മസ്‌കറ്റിൽനിന്നെത്തി ഹോം ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന അമര സ്വദേശി (45). രോഗലക്ഷണങ്ങൾ ഇല്ലായിരുന്നു.
7. മസ്‌ക്കറ്റിൽനിന്നെത്തി ഹോം ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന കുഴിമറ്റം സ്വദേശി (47). രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു.
8. സൗദി അറേബ്യയിൽനിന്നെത്തി കോട്ടയം കളത്തിപ്പടിയിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന ചാന്നാനിക്കാട് സ്വദേശി (62). രോഗലക്ഷണങ്ങൾ ഇല്ലായിരുന്നു.
9. സൗദി അറേബ്യയിൽനിന്നെത്തി ഹോം ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന പായിപ്പാട് നാലു കോടി സ്വദേശി (57). രോഗലക്ഷണങ്ങൾ ഇല്ലായിരുന്നു.
10. മുംബയിൽനിന്നെത്തി ഹോം ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന ചങ്ങനാശേരി ചീരഞ്ചിറ സ്വദേശി (33). രോഗലക്ഷണങ്ങൾ ഇല്ലായിരുന്നു.
11. ബംഗളൂരുവിൽനിന്നെത്തി ഹോം ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന തോട്ടയ്ക്കാട് സ്വദേശിനി (20). രോഗലക്ഷണങ്ങൾ ഇല്ലായിരുന്നു.
12. ഡൽഹിയിൽനിന്നെത്തി തെങ്ങണയിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന പൊങ്ങന്താനം സ്വദേശി (33). രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു.
13. ഹൈദരാബാദിൽനിന്നെത്തി ഹോം ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന ചങ്ങനാശേരി ചീരഞ്ചിറ സ്വദേശിനി (23). രോഗലക്ഷണങ്ങൾ ഇല്ലായിരുന്നു.
14. മാർത്താണ്ഡത്തുനിന്നെത്തി കറുകച്ചാലിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന ചങ്ങനാശേരി പറാൽ സ്വദേശിനി (20). രോഗലക്ഷണങ്ങൾ ഇല്ലായിരുന്നു.
15. ബംഗളൂരുവിൽനിന്നെത്തി പാത്താമുട്ടത്തെ ക്വാറന്റൈൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന മൂലവട്ടം സ്വദേശിനി (24). രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു.
16. ബംഗളൂരുവിൽനിന്നെത്തി തലയോലപ്പറമ്പിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന തലയോലപ്പറമ്പ് സ്വദേശി (23). രോഗലക്ഷണങ്ങൾ ഇല്ലായിരുന്നു.