പൊൻകുന്നം : ചിറക്കടവ് ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞ ദിവസം നടന്ന യാത്രഅയപ്പ് സമ്മേളനവും വിവാദമാകുന്നു. ജനറൽ കമ്മിറ്റി പോലും വിളിച്ചു കൂട്ടാൻ തയ്യാറാകാത്ത പ്രസിഡന്റിന്റെയും സെക്രട്ടറിയുടേയും നേതൃത്വത്തിൽ നടത്തിയ യാത്രഅയപ്പ് സമ്മേളനം കൊവിഡ് മാനദണ്ഡങ്ങൾക്ക് വിരുദ്ധമായാണ് നടത്തിയതെന്ന് പ്രതിപക്ഷം ആരോപിച്ചു. പഞ്ചായത്തിൽ ഫ്രണ്ട് ഓഫീസ് സംവിധാനം പോലും അടച്ചിട്ടിരിക്കുകയും ജനപ്രതിനിധികളോട് പഞ്ചായത്ത് ഓഫീസിൽ വരരുതെന്ന് നിർദ്ദേശിക്കുകയും ചെയ്ത സാഹചര്യത്തിലാണ് സമ്മേളനം നടത്തിയതെന്നാണ് ആക്ഷേപം.