കോട്ടയം : കർക്കടക വാവ് ബലി വീട്ടിലിരുന്ന് ഓൺലൈനായി ചെയ്യാനുള്ള സൗകര്യം ഗുരു നാരായണ സേവാനികേതൻ ക്രമീകരിച്ചു. നാളെ രാവിലെ 7 ന് ഗുരുനാരായണ സേവാനികേതന്റെ ഫേസ് ബുക്ക് പേജിൽ ലൈവായി ആചാര്യ കെ.എൻ ബാലാജി ബലി മന്ത്രങ്ങൾ ചെല്ലി ബലിതർപ്പണം നടത്തിക്കും. ഇതിനായി വാട്‌സ് ആപ്പ് ഗ്രൂപ്പ് വഴി ആവശ്യമായ നിർദ്ദേശങ്ങൾ നൽകി വരുന്നു. 9495665346 , 974748462,94465 66654 എന്നീ നമ്പരുകളിൽ നിർദ്ദേശങ്ങൾ ലഭിക്കും. വാവ് ദിവസം മെഡിക്കൽ കോളേജിലെ സേവാ നികേതൻ ആസ്ഥാനത്ത് പ്രത്യേക പിതൃമോക്ഷപ്രാർത്ഥനയും അന്നദാനവും ഉണ്ടാകും.