പൊൻകുന്നം : കൊവിഡ് ഭീതിയെ തുടർന്ന് യാത്രക്കാർ പൊതുവാഹനങ്ങൾ ഒഴിവാക്കിയതോടെ സ്വകാര്യ ബസുകൾ നഷ്ടത്തിൽ. ഇതോടെ സർവീുകൾ നിറുത്തിവയ്ക്കാൻ നിർബന്ധിതരായിരിക്കുകയാണ് ഉടമകൾ. കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ കാഞ്ഞിരപ്പള്ളി യൂണിറ്റിലെ 80 ബസുകളിൽ 21 എണ്ണമാണ് ഇന്നലെ സർവീസ് നടത്തിയത്. ഹൈറേഞ്ച് മേഖലയിലേക്ക് സർവീസ് നടത്തിയിരുന്ന മൈബസ് സർവീസിൽ 10 ബസുകൾ ഇന്നലെ മുതൽ ഓട്ടം നിറുത്തി. കെ.എസ്.ആർ.ടി.സിയുടെ അശാസ്ത്രീയ സർവീസുകളും സ്വകാര്യ ബസ് മേഖലയെ പ്രതിസന്ധിയിലാക്കിയെന്ന് ബസ് ഉടമകൾ പറഞ്ഞു.