ഏഴാച്ചേരി : കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രത്തിൽ ഓൺലൈൻ കാവിൻപുറം രാമായണ പ്രശ്‌നോത്തരി 2020 തുടങ്ങി. ദേവസ്വം പ്രസിഡന്റ് ടി.എൻ. സുകുമാരൻ നായർ ഉദ്ഘാടനം ചെയ്തു. വിവിധ വാട്‌സ് ആപ്പ് ഗ്രൂപ്പുകളിൽ നിന്നായി നൂറോളം പേർ ക്വിസ് മത്സരത്തിൽ പങ്കെടുത്തു വരുന്നു.
കർക്കിടക മാസത്തിലെ ഓരോ ദിവസവും ഓരോ ചോദ്യം വീതം ഉൾപ്പെടുത്തിയാണ് മത്സരം. സാഹിത്യകാരനായ രവി പുലിയന്നൂരാണ് ക്വിസ് മാസ്റ്റർ. ആദ്യ വിജയികൾക്ക് പ്രത്യേക പുരസ്‌ക്കാരങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. മത്സരത്തിൽ പങ്കെടുക്കാൻ ഇന്ന് കൂടി അവസരമുണ്ട്. ഫോൺ : 9400516065.