മുത്തോലി : യൂത്ത് ഫ്രണ്ട് എമ്മിന്റെ നേതൃത്വത്തിൽ വെള്ളിയേപ്പള്ളി മേഖലയിൽ സർക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തങ്ങളെ പിന്തുണച്ച് 500 വീടുകളിൽ സാനിറ്റൈസർ, മാസ്‌ക് എന്നിവ ഇന്ന് വിതരണം ചെയ്യും. വെള്ളിയേപ്പള്ളി യൂത്ത് ഫ്രണ്ടിന്റെ നേതൃത്വത്തിൽ നടത്തുന്ന പരിപാടി രാവിലെ 9 ന് ജോസ്.കെ.മാണി എം.പി ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ ജി. നായർ അദ്ധ്യക്ഷത വഹിക്കും. യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി രൺദീപ് ജി. നായർ മുഖ്യപ്രഭാഷണം നടത്തും. ടോബിൻ കെ. അലക്‌സ്, സന്തോഷ് ചിറമുഖം, സാജു കരിമറ്റം, ഷാജി വില്ലങ്കല്ലേൽ, ബിനു അഗസ്റ്റിൻ, രതീഷ് ഇരിക്കാട്ട്, സന്ദീപ്, രോഹിത്, രാഹുൽ എന്നിവർ പങ്കെടുക്കും.