ഹോട്ടലുകളിലും നിയന്ത്രണം
അടിമാലി: അടിമാലി ടൗണിൽ ആട്ടോറിക്ഷകൾക്ക് ജൂലായ് 31 വരെ കർശന നിയന്ത്രണമേർപ്പെടുത്തി. തിങ്കാഴ്ച മുതൽ 1, 2 നമ്പർ ക്രമത്തിൽ പാസ് നൽകും. ഒന്നാം നമ്പർ പാസ് കിട്ടുന്ന ആട്ടോറിക്ഷേകൾ
തിങ്കൾ, ബുധൻ വെള്ളി ദിവസങ്ങളിലും രണ്ടാം നമ്പർ പാസ് കിട്ടുന്ന ആട്ടോറിക്ഷകൾ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും സവാരി നടത്താം. പാസ് ഇല്ലാതെ ഓടിക്കുന്ന ആട്ടോറിക്ഷാ ഡ്രൈവർമാർക്കെതിരെ കർശന ശിക്ഷാ നടപടിയെടുക്കും. തിങ്കൾ മുതൽ ഹോട്ടലുകളിൽ നിന്ന് പാഴ്സൽ മാത്രമേ അനുവദിക്കൂ. ചായ ഡിസ്‌പോസിബിൾ ഗ്ലാസുകളിൽ മാത്രമേ വിതരണം ചെയ്യാൻ അനുവദിക്കൂ. അടിമാലി പൊലീസ് കാന്റീനിന്റെ പ്രവർത്തനം താത്കാലികമായി നിറുത്തി.