ഏഴാച്ചേരി : കൊവിഡിനെതിരെ ജാഗ്രത പുലർത്തുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ ഏഴാച്ചേരി സ്റ്റോണേജ് നേച്ചർ ആന്റ് കൾച്ചറൽ ക്ലബിന്റെ നേതൃത്വത്തിൽ നാളെ 'ജനം അറിയണം ഈ ജാഗ്രത ' ബോധവത്ക്കരണ ക്ലാസ് നടത്തും. തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് മെമ്പർമാർ , ആരോഗ്യ പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ, ആശാ പ്രവർത്തകർ, അദ്ധ്യാപകർ, ലൈബ്രറി ഭാരവാഹികൾ എന്നിവർക്കായാണ് ക്ലാല്. കൊവിഡ് ലക്ഷണങ്ങൾ, ചികിത്സ, പരിശോധന, രോഗം വരാതിരിക്കാൻ വളരെ എളുപ്പത്തിൽ ചെയ്യാവുന്ന സ്വയം പ്രതിരോധമാർഗങ്ങൾ, രോഗം പിടിപെട്ടാൽ സ്വീകരിക്കേണ്ട കാര്യങ്ങൾ എന്നിവ വിശദീകരിക്കും. ഡിനു ജോയിയാണ് ക്ലാസ് നയിക്കുന്നത്. 2.30 ന് ക്ലബ് പ്രസിഡന്റ് കെ.അലോഷ്യസ് കണ്ണച്ചാംകുന്നേലിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനം ജോസ്.കെ. മാണി എം.പി ഉദ്ഘാടനം ചെയ്യും. രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോൺ പുതിയിടത്തു ചാലിൽ, ക്ലബ് ഭാരവാഹികളായ വി.ജി. ചന്ദ്രൻ തേരുന്താനം, അനിൽകുമാർ അനിൽ സദനം, ജോണി പള്ളിയാരടിയിൽ , ബാലകൃഷ്ണൻ നായർ കീപ്പാറയിൽ, അപ്പച്ചൻ കൊച്ചുപറമ്പിൽ, ജയചന്ദ്രൻ കീപ്പാറ മലയിൽ, സതീഷ് താഴത്തുരുത്തിയിൽ, അലക്‌സി തെങ്ങും പള്ളിക്കുന്നേൽ തുടങ്ങിയവർ പങ്കെടുക്കും. സാമൂഹ്യഅകലം കർശനമായി പാലിക്കേണ്ടതിനാൽ ആദ്യമെത്തുന്ന ആളുകൾക്ക് മാത്രമാണ് പ്രവേശനം. ഫോൺ : 9446 122139.