മുത്തോലി : കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന് കൂടുതൽ സ്‌ക്വാഡുകളെ സജ്ജരാക്കണമെന്ന് ജോസ്.കെ. മാണി എം.പി പറഞ്ഞു. യൂത്ത് ഫ്രണ്ട് എമ്മിന്റെ നേതൃത്വത്തിൽ വെള്ളിയേപ്പള്ളി മേഖലയിൽ അഞ്ഞൂറോളം വീടുകളിൽ സാനിറ്റൈസറും മാസ്‌കും വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. അമ്പതോളം പ്രവർത്തകർ 5 സ്‌ക്വാഡുകളായി തിരിഞ്ഞാണ് വീടുകളിൽ രോഗപ്രതിരോധ ഉപകരണങ്ങളുമായി എത്തിയത്. സാമ്പത്തിക ബുദ്ധിമുട്ടുള്ള കുടുംബങ്ങളിൽ ഭക്ഷ്യസാധനങ്ങളുടെ കിറ്റും മരുന്നുകളും എത്തിച്ച് നൽകി.
സംസ്ഥാന ജനറൽ സെക്രട്ടറി രൺദീപ് ജി.യുടെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്.
ജോസ് കെ.മാണിയിൽ നിന്ന് ആദ്യം ചെറുചിലമ്പിൽ കുമാരൻ സാനിറ്റൈസറും മാസ്‌കും ഏറ്റുവാങ്ങി.

മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ. ജി.നായർ അദ്ധ്യക്ഷത വഹിച്ചു. ടോബിൻ.കെ.അലക്‌സ്, സന്തോഷ് ചിറമുഖത്ത്, ടോമി തകടിയേൽ, ബിനു അഗസ്റ്റിൻ, രതീഷ് ഇരിക്കാട്ട്, സന്ദീപ്. ജി നായർ, രാഹുൽ ബാബു കോടികാട്ട്, രോഹിത് താവൂര്, ഷാജി വില്ലൻകല്ലേൽ, മുകേഷ് ചിറമുഴിയിൽ എന്നിവർ പ്രസംഗിച്ചു.