കാഞ്ഞിരപ്പള്ളി : ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതികളിൽ 60 ലക്ഷം രൂപ വകയിരുത്തി 15 ഡിവിഷനുകളിലായി സോളാർലൈറ്റുകളും മിനിമാസ്റ്റുകളും സ്ഥാപിക്കുമെന്ന് പ്രസിഡന്റ് മറിയാമ്മ ജോസഫ്, വൈസ് പ്രസിഡന്റ് അഡ്വ. പി.എ.ഷെമീർ എന്നിവർ അറിയിച്ചു. 40 ലക്ഷം രൂപ പൊതു സ്ഥലങ്ങളിലും,15 ലക്ഷം പട്ടികജാതി കോളനികളിലും, 5 ലക്ഷം പട്ടികവർഗ കോളനികളിലും ലൈറ്റുകൾ സ്ഥാപിക്കുന്നതിനാണ് അനുവദിച്ചിട്ടുള്ളത്. ആദ്യഘട്ടത്തിൽ 15 ലക്ഷം രൂപ ചെലവഴിച്ച് പട്ടികജാതി കോളനികളിലും സങ്കേതങ്ങളിലും 20 വാട്ട്‌സ് ശേഷിയുള്ള ആറും, 8 വാട്ട്‌സ് ശേഷിയുള്ള 40 ലൈറ്റുകളും ആണ് സ്ഥാപിക്കുന്നത്. കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ 13, പാറത്തോട് 4 മുണ്ടക്കയം 15, കൂട്ടിക്കൽ 2, കോരുത്തോട് 4, എരുമേലി 4,മണിമല 4 വീതമാണ് സ്ഥാപിക്കുന്നത്.