ചങ്ങനാശേരി : ചങ്ങനാശേരി മത്സ്യമാർക്കറ്റിൽ തൊഴിലാളികൾക്ക് കൊവിഡ് വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇന്നലെ മുതൽ ആന്റിജൻ പരിശോധന ആരംഭിച്ചു. ആരോഗ്യവിഭാഗത്തിന്റെയും,നഗരസഭ യുടെയും, പൊലീസിന്റെയും നേതൃത്വത്തിൽ മാർക്കറ്റിൽ നിയന്ത്രണങ്ങൾ കർശനമാക്കി. ജനറൽ ആശുപത്രിയിലെയും നഗരസഭയിലെയും ആരോഗ്യ വിഭാഗം ജീവനക്കാരുടെ നേതൃത്വത്തിലാണ് പരിശോധനകൾ നടത്തിയത്. താലൂക്കിലെ 25, 31 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളാക്കി. ജില്ലാ കളക്ടർ എം.അഞ്ജന, എസ്.പി ജി.ജയദേവ് , ചങ്ങനാശേരി തഹസിൽദാർ ജിനു പുന്നൂസ്, ആരോഗ്യ വിഭാഗം പ്രവർത്തകർ, നഗരസഭ അധികൃതർ എന്നിവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.