കോട്ടയം: 'റബർ ആക്ട് ' റദ്ദാക്കാൻ നീക്കമില്ലെന്ന് കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയൽ അറിയിച്ചതായി എ.ൻഡി.എ ദേശീയ സമിതി അംഗം പി.സി.തോമസ് പറഞ്ഞു. കർഷകരുടെ ആശങ്കകൾ വ്യക്തമാക്കി അതിൽ നിന്ന് കരകയറാൻ അടിയന്തര നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ഇ-മെയിൽ സന്ദേശം അയച്ചു. 20 ലക്ഷം കോടിയുടെ ആത്മ നിർമ്മാൺ പദ്ധതിയുമായി ബന്ധപ്പെട്ട് റബറിന് ന്യായവില നൽകി കർഷകരിൽനിന്ന് സംഭരിക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.