കുറവിലങ്ങാട് : ബി.ജെ.പി ഉഴവൂർ ഈസ്റ്റ് 6 -ാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 54 കുട്ടികൾക്ക് നോട്ട് ബുക്കുകളും മാസ്‌ക് ഉൾപ്പടെ ഏഴിനങ്ങൾ അടങ്ങിയ കിറ്റുകളും വിതരണം ചെയ്തു. ഉഴവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ടി.സുരേഷ്, ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് ടി.സി. രാധാകൃഷ്ണൻ, സെക്രട്ടറി ജനാർദ്ദനൻ നായർ, പട്ടികജാതി പട്ടികവർഗ മോർച്ച ജില്ലാ സെക്രട്ടറി അനിൽ ഉഴവൂർ, നിയോജകമണ്ഡലം സെക്രട്ടറി സനോജ് കുമാർ, വാർഡ് മെമ്പർ അനിൽ റ്റി.കെ., ആയുഷ് ഷിബു, അനിൽ ഐ.എസ്., രാജേഷ് തെരുവുമല എന്നിവർ നേതൃത്വം നൽകി.