കുറവിലങ്ങാട് : ഗ്രാമപഞ്ചായത്തിൽ കൊവിഡ് പശ്ചാത്തലത്തിൽ നിറുത്തിവച്ച പ്ലാസ്റ്റിക് ശേഖരണം വീണ്ടും ആരംഭിക്കുന്നു. 22 മുതൽ 30 വരെ ഹരിതകർമ്മ സേനാ അംഗങ്ങൾ വീടുകളിലും കടകളിലും പ്ലാസ്റ്റിക് ശേഖരണത്തിനായി എത്തും. പ്ലാസ്റ്റിക്കിനൊപ്പം യൂസർ ഫീയും നൽകി സഹകരിക്കണമെന്ന് പ്രസിഡന്റ് പി.സി. കുര്യൻ അറിയിച്ചു.