ചിങ്ങവനം : കൊവിഡ് ബാധിതനായ ചിങ്ങവനത്തെ മൊബൈൽ ഫോൺ കടയിലെ ജീവനക്കാരൻ ചിങ്ങവനം പൊലീസ് സ്റ്റേഷനിലുമെത്തിയതായി കണ്ടെത്തിയതോടെ നാലു പൊലീസ് ഉദ്യോഗസ്ഥരെ ക്വാറന്റൈനിലാക്കി.

ഇയാളുടെ രോഗ ഉറവിടം കണ്ടെത്താൻ സാധിച്ചിട്ടില്ല. അപകടത്തിൽ തന്റെ കടയ്ക്ക് കേടുപാട് പറ്റിയെന്നു പരാതി പറയുന്നതിനായാണ് ഇയാൾ സ്റ്റേഷനിൽ എത്തിയത്. ജി.ഡി ചാർജ്, പാറാവുകാരൻ, പി.ആർ.ഒ, മറ്റൊരു പൊലീസുകാരൻ എന്നിവരുമായി ഇദ്ദേഹം സമ്പർക്കത്തിൽ ഏർപ്പെട്ടു.