അടിമാലി: അടിമാലി ഗ്രാമ പഞ്ചായത്തിലെ ഇരുമ്പുപാലത്ത് കോവിഡ് സ്ഥിരീകരിക്കുകയുംഇരുപതോളം പ്രഥമിക സമ്പർക്കവും 50 ലധികം സെക്കന്ററി സമ്പർക്കവും സ്ഥിരീകരിക്കപ്പെട്ട സാഹചര്യത്തിൽ ഇവിടെ കർശന ജാഗ്രത പാലിക്കാൻ അടിമാലി ഗ്രാമപഞ്ചായത്ത് അഭ്യർത്ഥിച്ചു.
സമ്പർക്കമുള്ളവരും സമ്പർക്ക സാദ്ധ്യതയുള്ളവരും അതിന് ചുറ്റളവിലുള്ളവരും പുറത്തിറങ്ങാതെ വീടുകളിൽ തന്നെ കഴിയുക,വീട്ടിലും മാസ്‌ക് ,സാനിറ്ററൈസർ ഉപയോഗിക്കുക, കൈകൾ സോപ്പ് ഉപയോഗിച്ച് ഇടവിട്ട് കഴുക്കുക,മാസ്‌ക് ശരിയായി ഉപയോഗിക്കുക. സംസാരിക്കാനായി മാസ്‌ക് മാറ്റരുത് , മാസ്‌ക് ഇടക്ക് മാറി ഉപയോഗിക്കുക,അയൽ വീടുകളിൽ ഉൾപ്പടെ പോകാതിരിക്കുക,കുട്ടികളെ വീടിന് വെളിയിൽ ഇറക്കരുത് , കൂട്ടം കൂടി കളിക്കാൻ വിടരുത്,വായിലും മൂക്കിലും സ്പർശിക്കരുത് പൊതു സ്ഥലത്ത് ഒന്നിലും സ്പർശിക്കരുത്. അപരിചിതരുടെ അടുത്ത് പോകരുത്, രണ്ട് മീറ്റർ അകലം പാലിച്ചും മാസ്‌ക് ധരിച്ചു. മാത്രം സംസാരിക്കുക.വീടുകളിൽ നിന്നും പരസ്പരം സാധനങ്ങൾ ഭക്ഷണങ്ങൾ കൈമാറരുത്.ഇരുമ്പുപാലത്തെ അത്യാവശ്യ വ്യാപാര സ്ഥാപനങ്ങളൊഴികെ മറ്റുള്ളവ അടച്ചിട്ട് സഹകരിക്കുക. ഹോട്ടലുകൾ പാഴ്‌സൽ മാത്രമാക്കി ചുരുക്കുക.കടകളിൽ ആളുകളെ പ്രവേശിപ്പിക്കരുത് അകലം പാലിച്ച് നിർത്തുക.തുടങ്ങിയവയാണ് നിർദേശങ്ങൾ.