പാലാ: നഗരസഭാ കാര്യാലയത്തിൽ രാവിലെ ആശങ്ക ഒഴിഞ്ഞെങ്കിലും ഉച്ചയ്ക്ക് ശേഷം ഒരു ജീവനക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ച് പരിശോധന റിപ്പോർട്ടെത്തി. നഗരസഭാ കാര്യാലയത്തിലെ റവന്യൂവിഭാഗം ജീവനക്കാരന്റെ സമ്പർക്കത്തിലുള്ള 15 ജീവനക്കാരും കൗൺസിലർമാർക്കും ഉൾപ്പെടെ 64 പേരെ സ്രവ പരിശോധനാ ഫലം നെഗറ്റീവാണെന്ന കാര്യം ഇന്നലെ രാവിലെതന്നെ അറിഞ്ഞപ്പോൾ എല്ലാവർക്കും ആശ്വാസമായി. എന്നാൽ ഉച്ചതിരിഞ്ഞ് മുനിസിപ്പൽ ഓഫീസിലെ എൻജിനീയറിംഗ് വിഭാഗത്തിലുള്ള ജീവനക്കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. തൊടുപുഴയ്ക്കടുത്തുള്ള ജീവനക്കാരിയുടെ ഫലമാണ് പോസിറ്റീവായത്. നഗരസഭ ആദ്യം നടത്തിയ സ്രവ പരിശോധനയിൽ ഈ ജീവനക്കാരി ഉൾപ്പെട്ടിരുന്നില്ല. എത്താനുള്ള അസൗകര്യം മൂലം തൊടുപുഴ ഭാഗത്തെ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്.