പൊൻകുന്നം: സവാളയ്ക്ക് വിലകുറവുണ്ട്. പക്ഷേ ആറു കിലോ വാങ്ങണമെന്ന് നിബന്ധന. പൊൻകുന്നത്തെ ചില പച്ചക്കറിക്കടകളിലാണ് ഈ രീതിയിലുള്ള കച്ചവടം. ഒരു കിലോ സവാള വേണമെങ്കിൽ മുപ്പതു രൂപ വിലയെന്നാണ് വ്യാപാരികളുടെ പക്ഷം.

ആറു കിലോ സവാളയ്ക്ക് നൂറു രൂപയെന്ന് ഭൂരിപക്ഷം കടകളിലും രേഖപ്പെടുത്തിയിട്ടുണ്ട്. 50 രൂപയ്ക്ക് മൂന്നു കിലോഗ്രാം വാങ്ങാമെന്ന് അറിയിച്ചാലും രക്ഷയില്ല. ആറു കിലോ വാങ്ങുന്നവർക്കു മാത്രമാണ് സൗജന്യ നിരക്കെന്നാണ് ഇവരുടെ പക്ഷം. കേടായ സവാള തിരഞ്ഞു മാറ്റാനും കടക്കാർ അനുവദിക്കില്ല. ആറു കിലോഗ്രാം ഒന്നിച്ചുവാങ്ങുമ്പോൾ ഇതിൽ കേടായതും ഉണ്ടാകും.