പൊൻകുന്നം:ഗുരുതരമായ കരൾരോഗം ബാധിച്ച റോബി കരൾമാറ്റ ശസ്ത്രക്രിയക്കായി സുമനസുകളുടെ സഹായം തേടുകയാണ്. പൊൻകുന്നം അട്ടിക്കൽ കല്ലുങ്കൽ റോബി കെ .എബ്രഹാം,കഴിഞ്ഞ രണ്ടുവർഷമായി കരൾരോഗത്തിന് ചികിത്സയിലാണ്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് ഇപ്പോൾ ചികിത്സ. കരൾമാറ്റിവെയ്ക്കണമെന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം. ശസ്ത്രക്രിയയ്ക്കും തുടർചികിത്സക്കുമായി 40 ലക്ഷത്തിലേറെ രൂപ കണ്ടെത്തണം.ഇപ്പോൾ മരുന്നിനുപോലും പണമില്ലാതെ വിഷമിക്കുന്ന റോബിക്കും കുടുംബത്തിനും ഇത്രയും വലിയ തുക കണ്ടെത്തണമെങ്കിൽ സുമനസുകളുടെ സഹായം കൂടിയേ തീരു. എച്ച്.ഡി.എഫ്.സി ബാങ്കിൽ കളക്ഷൻ ഏജന്റായിരുന്ന റോബി രണ്ടുവർഷമായി ജോലിക്കുപോകുന്നില്ല.സ്വകാര്യ ആശുപത്രിയിൽ ലാബ് ടെക്‌നീഷ്യനാണ് ഭാര്യ റിനി. ഇവരുടെ ചെറിയ വരുമാനംകൊണ്ടാണ് രണ്ടുകുട്ടികളും വൃദ്ധയായ മാതാവുമടങ്ങുന്ന കുടുംബം കഴിയുന്നത്. ചികിത്സാനിധിയിലേക്ക് പണം കണ്ടെത്തുന്നതിനായി ഡോ.എൻ.ജയരാജ് എം.എൽ.എയുടെ നേതൃത്വത്തിൽ റോബിയുടെ സുഹൃത്തുക്കൾ ചേർന്ന് പൊൻകുന്നം കാനറാ ബാങ്കിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. കഴിയുന്ന സഹായം അക്കൗണ്ടിൽ എത്തിക്കാൻ സുമനസുകൾ തയാറാകണമെന്ന് എം.എൽ.എ അഭ്യർത്ഥിച്ചു. റോബി കെ.എബ്രഹാം,അക്കൗണ്ട് നമ്പർ: 2684101008866, ഐ.എഫ്.എസ്.സി കോഡ്: സി.എൻ.ആർ.ബി.0002684.