ചങ്ങനാശേരി: കൊവിഡ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പായിപ്പാട് പഞ്ചായത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി. നിലവിലെ സാഹചര്യം കണക്കിലെടുത്ത് പഞ്ചായത്ത് അധികൃതരുടെയും പൊലീസ്,ആരോഗ്യ പ്രവർത്തകർ, വ്യാപാരികൾ എന്നിവരുടെ സംയുക്തയോഗത്തിലാണ് തീരുമാനമായത്. പഞ്ചായത്തിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും, ഇതര സ്ഥാപനങ്ങളും രാവിലെ 7 മുതൽ വൈകിട്ട് 4 വരെയാകും തുറക്കുക. ഫാർമസികൾ കൂടുതൽ സമയം തുറന്നുപ്രവർത്തിക്കും. വാഹനങ്ങളിലെ കച്ചവടവും വഴിയോരക്കച്ചവടവും രണ്ടാഴ്ചത്തേക്ക് നിർത്തിവെയ്ക്കും. ഓട്ടോ, ടാക്‌സി തുടങ്ങിയ വാഹനങ്ങളിൽ സുരക്ഷ സംവിധാനങ്ങൾ ക്രമീകരിക്കുകയും മാസ്‌ക് ധരിക്കാത്തവരെ വാഹനത്തിൽ കയറ്റാതിരിക്കുകയും ഡ്രൈവറും യാത്രക്കാരും ഇരിക്കുന്ന സ്ഥലങ്ങൾ വേർതിരിക്കുകയും ചെയ്യണം.