അടിമാലി .അടിമാലി താലൂക്ക് ആശുപത്രി ജെ.എച്ച്.ഐക്ക് കൊവിഡ് സ്ഥിരികരിച്ചതോടെ നേരിട്ട് സമ്പർക്ക പട്ടികയിലുള്ള
10 ഓളം നഴ്‌സമാർ നിരീക്ഷണത്തിലായി.കൂടാതെ സെക്കന്റെറി സമ്പർക്ക പട്ടികയിൽ ഡോക്ടർമാരും ഉൾപ്പെട്ടിട്ടുള്ളതിനാലാണ് സ്‌പെഷ്യാൽറ്റി ഒ.പി.യുടെ പ്രവർത്തനം നിർത്തി വെച്ചത്.അടിയന്തര ഘട്ടങ്ങളിൽ മാത്രം സ്‌പെഷ്യാൽറ്റി ഡോക്ടർമാരുടെ സേവനം ലഭ്യമാക്കും.
ജനറൽ ഒ.പി മാത്രമാണ് പ്രവർത്തിക്കുകയെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.ഇന്നലെ മുതൽ ആശുപത്രിയിലേക്ക് സന്ദർശകർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി.കൂട്ടിരിപ്പിന് ഒരാളെ മാത്രമേ അനുവദിക്കൂ.ഗർഭണികളെയും, ദന്ത വിഭാഗവും പരിശോധിക്കുന്നതിനുള്ള ഒ.പി. ചെവ്വ, വ്യാഴം ദിവസങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തി.ജീവിത ശൈലി രോഗികൾ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുമായി ബന്ധ പ്പെടണം.പനി ഉള്ളവർ ക്യൂവിൽ നിൽക്കാതെ ക്ലിനിക്കിൽ എത്തി ചികത്സ തേടണം എന്നും ആശുപത്രി അധികൃതർ അറിയിച്ചു.