m-g-university-centre
അടച്ചു പൂട്ടിയ . അടിമാലിയിലെ എം.ജി. യൂണിവേഴ്‌സിറ്റി ഇൻഫർ മേഷൻ സെന്റർ

അടിമാലി: അടിമാലിയിലെ എം.ജി യൂണിവേഴ്‌സിറ്റി ഇൻഫർമേഷൻ സെന്റർ ആരോരുമറിയാതെ അടച്ചു പൂട്ടി. അടിമാലി അമ്പലപ്പടിയിൽ കഴിഞ്ഞ ഇരുപത് വർഷമായി പ്രവർത്തിച്ചു ന്നിരുന്ന സെന്റർ കെവിസിന്റെ മറവിലാണ് അടച്ച് പൂട്ടിയത്.ദേവികുളം, ഉടുമ്പൻചോലാ, ഇടുക്കി താലൂക്ക കൂളിലെ വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനകരമായിരുന്നു ഈ സെന്റർ.ബിരുദ പഠനത്തിന്റെ പ്രവേശനം സംബന്ധിച്ച് അന്വേഷണവുമായി വിദ്യാർത്ഥികൾ എത്തിയപ്പോഴാണ് സെന്റർ പൂട്ടിയ വിവരം അറിയുന്നത്. ഇൻഫർമേഷൻ സെന്റർ പുന: ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു.