ഇന്നലെ 46 പേർക്ക് കൊവിഡ്, സമ്പർക്കത്തിലൂടെ 36
കോട്ടയം : നിയന്ത്രണങ്ങളെല്ലാം പാളിയതോടെ ജില്ലയിൽ കൊവിഡ് പിടിമുറുക്കുന്നു. ഇന്നലെ മാത്രം സമ്പർക്കത്തിലൂടെ 36 പേർക്കാണ് കൊവിഡ് ബാധിച്ചത്. ആകെ 46 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരുദിവസത്തെ ഏറ്റവും വലിയ പ്രതിദിന വർദ്ധനയാണിത്. സമ്പർക്കം മൂലം രോഗം ബാധിച്ചവരിൽ 20 പേർ ചങ്ങനാശേരി മേഖലയിലാണെന്നതും ആശങ്കയ്ക്കിടയാക്കുന്നു. ചങ്ങനാശേരി മാർക്കറ്റിൽ ആരോഗ്യവകുപ്പ് നടത്തിയ ആന്റിജൻ പരിശോധനയിലാണ് ഇവർക്ക് രോഗം സ്ഥീരീകരിച്ചത്. മാർക്കറ്റുമായി ബന്ധപ്പെട്ട് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 24 ആയി.
ജില്ലയിൽ ഇതുവരെ 521 പേർക്കാണ് രോഗം ബാധിച്ചത്. സമ്പർക്കം മുഖേന 144 പേർക്ക്. ഇതിൽ 13 പേർ ആരോഗ്യപ്രവർത്തകരാണ്. 253 പേർ രോഗമുക്തരായി. 268 പേർ ചികിത്സയിലുണ്ട്.
മുട്ടമ്പലം ഗവ.വർക്കിംഗ് വിമൻസ് ഹോസ്റ്റലിലെ പ്രാഥമിക ചികിത്സാ കേന്ദ്രം : 87, പാലാ ജനറൽ ആശുപത്രി : 59, അകലക്കുന്നം പ്രാഥിക ചികിത്സാ കേന്ദ്രം : 47, കോട്ടയം ജനറൽ ആശുപത്രി : 38, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി : 32, എറണാകുളം മെഡിക്കൽ കോളേജ് : 2, ഇടുക്കി മെഡിക്കൽ കോളേജ് : 2, എറണാകുളം മെഡിക്കൽ കോളേജ് : 1 എന്നിങ്ങനെയാണ് വിവിധ കേന്ദ്രങ്ങളിൽ ചികിത്സയിൽ കഴിയുന്നവരുടെ കണക്ക്.
കണ്ടെയ്ൻമെന്റ് സോണുകൾ
ചങ്ങനാശേരി മുനിസിപ്പാലിറ്റിയിലെ 31,33 വാർഡുകൾ
കോട്ടയം മുനിസിപ്പാലിറ്റിയിലെ 46 -ാം വാർഡ്
കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ 18 -ാം വാർഡ്
സമ്പർക്കം മൂലം ചങ്ങനാശേരി മാർക്കറ്റിൽ രോഗം ബാധിച്ചവർ
ചങ്ങനാശേരി വണ്ടിപ്പേട്ട സ്വദേശിനിയായ വീട്ടമ്മ (62)
ചങ്ങനാശേരി വാഴപ്പള്ളി സ്വദേശി(50)
ചങ്ങനാശേരി മാർക്കറ്റിൽ മത്സ്യവ്യാപാരിയായ പായിപ്പാട് സ്വദേശി (34)
നേരത്തെ രോഗം സ്ഥിരീകരിച്ച വാഴപ്പള്ളി സ്വദേശിയുടെ ബന്ധുവായ ആൺകുട്ടി (10).
വീട്ടമ്മയായ വെട്ടിത്തുരുത്ത് സ്വദേശിനി (43)
നേരത്തെ രോഗം സ്ഥിരീകരിച്ച വാഴപ്പള്ളി സ്വദേശിയുടെ ബന്ധു (40)
ചങ്ങനാശേരി മാർക്കറ്റിൽ ജീവനക്കാരനായ പുഴവാത് സ്വദേശി (25)
ചങ്ങനാശേരി മത്സ്യ മാർക്കറ്റിലെ ജീവനക്കാരനായ പായിപ്പാട് സ്വദേശി (49)
ചങ്ങനാശേരി മത്സ്യ മാർക്കറ്റിലെ ജീവനക്കാരനായ ചങ്ങനാശേരി സ്വദേശി (47)
ചങ്ങനാശേരി മത്സ്യമാർക്കറ്റിലെ ജീവനക്കാരനായ പായിപ്പാട് സ്വദേശി (17)
ചങ്ങനാശേരി മത്സ്യ മാർക്കറ്റിലെ ജീവനക്കാരനായ പുഴവാത് സ്വദേശി (47)
ചങ്ങനാശേരി മത്സ്യ മാർക്കറ്റിലെ ജീവനക്കാരനായ ചങ്ങനാശേരി സ്വദേശി(58)
ചങ്ങനാശേരി മത്സ്യ മാർക്കറ്റിലെ ജീവനക്കാരനായ വാലുമ്മേച്ചിറ സ്വദേശി (70)
ചങ്ങനാശേരി ബോട്ടു ജെട്ടിയിൽ കട നടത്തുന്ന പണ്ടകശാലക്കടവ് സ്വദേശി (71)
ചങ്ങനാശേരി മാർക്കറ്റിലെ മത്സ്യ വ്യാപാരിയായ പായിപ്പാട് സ്വദേശി(40)
ചങ്ങനാശേരി മാർക്കറ്റിലെ മത്സ്യവ്യാപാരിയായ ചങ്ങനാശേരി സ്വദേശി (44)
ചങ്ങനാശേരി മത്സ്യ മാർക്കറ്റിലെ നാളികേര കടയിലെ ജീവനക്കാരൻ (25)
ചങ്ങനാശേരി മത്സ്യ മാർക്കറ്റിലെ മത്സ്യവ്യാപാരിയായ പായിപ്പാട് സ്വദേശി (40)
ചങ്ങനാശേരി മാർക്കറ്റിലെ മത്സ്യവ്യാപാരശാലയിലെ ജീവനക്കാരനായ ചങ്ങനാശേരി സ്വദേശി (54)
ചങ്ങനാശേരി മാർക്കറ്റിൽ മത്സ്യവ്യാപാരിയായ ചങ്ങനാശേരി സ്വദേശി (52)
സമ്പർക്കത്തിലൂടെ രോഗം ബാധിച്ച മറ്റുള്ളവർ
പാലാ മുനിസിപ്പാലിറ്റിയിലെ ജീവനക്കാരിയായ എറണാകുളം കലൂർ സ്വദേശിനി (34)
കിടങ്ങൂരിൽ പച്ചക്കറി വ്യാപാരം നടത്തുന്ന ഏറ്റുമാനൂർ സ്വദേശി (46)
പാലായിൽ ജോലി ചെയ്യുന്ന കോട്ടയം ചുങ്കം സ്വദേശി (42)
പേരൂർ സ്വദേശി (27)
തിരുവാർപ്പ് സ്വദേശി (55)
അയ്മനം സ്വദേശി (38)
അയ്മനം സ്വദേശിനി (75)
കോട്ടയം സ്വദേശി (51)
നാട്ടകം സ്വദേശി(52).
അയ്മനം സ്വദേശി (43)
തിരുവാർപ്പ് സ്വദേശിനി (45)
അയ്മനം സ്വദേശി (43)
അയ്മനം സ്വദേശി (53)
തിരുവാർപ്പ് സ്വദേശി (16)
തലയാഴം സ്വദേശിനി (35)
കാഞ്ഞിരപ്പള്ളി സ്വദേശിനി (62)
വിദേശത്തുനിന്ന് എത്തിയവർ
യു.എ.ഇയിൽ നിന്ന് എത്തിയ ആലപ്പുഴ ചെന്നിത്തല സ്വദേശിയും(34) ഭാര്യയും(33) മകളും(5) മകനും(3)
സൗദിയിൽ നിന്ന് എത്തിയ തൃക്കൊടിത്താനം സ്വദേശി (25)
കുവൈറ്റിൽ നിന്ന് എത്തിയ കാഞ്ഞിരപ്പള്ളി സ്വദേശി (31)
സൗദിയിൽ നിന്ന് എത്തിയ നാലുകോടി സ്വദേശി (55)
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർ
തമിഴ്‌നാട്ടിൽ നിന്നെത്തിയ മാർത്താണ്ഡം സ്വദേശി (20)
തമിഴ്‌നാട്ടിൽ നിന്നെത്തിയ മാർത്താണ്ഡം സ്വദേശി (20)
ബംഗളൂരുവിൽ നിന്ന് എത്തിയ ചീരഞ്ചിറ സ്വദേശിനി (31)