വാകത്താനം: വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായുള്ള ജനകീയ ഹോട്ടൽ വാകത്താനത്ത് പ്രവർത്തനം ആരംഭിച്ചു. കുടുംബശ്രീയുടെ ഉൽപ്പന്ന വിപണന കേന്ദ്രത്തോട് ചേർന്ന് പുതിയ കിച്ചൺ നിർമ്മിച്ചാണ് ഹോട്ടൽ ആരംഭിച്ചത്. ത്രിതല പഞ്ചായത്ത് സഹകരണത്തോടെ പാചക പാത്രങ്ങളും ഉപകരണങ്ങളും വാങ്ങി. ഞാലിയാകുഴി ചങ്ങനാശേരി റോഡിൽ നാട്ടുചന്തയോട് ചേർന്നാണ് ഹോട്ടൽ പ്രവർത്തിക്കുന്നത്. പാഥേയം കുടുംബശ്രീ യൂണീറ്റാണ് 20 രൂപയ്ക്ക് ഉച്ചയൂണ് തയാറാക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ബി.പ്രകാശ് ചന്ദ്രൻ ഹോട്ടൽ ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ സിബി ഏബ്രഹാം,കെ.ആർ സൈമൺ,പഞ്ചായത്ത് അംഗങ്ങളായ റോസമ്മ മത്തായി, അഡ്വ.പി.ജെ.ജ്യോതി,അരുണിമ പ്രദീപ്,ജി.ശ്രീകുമാർ, വിനോദ് ഏബ്രഹാം, അസി.സെക്രട്ടറി പ്രസന്നകുമാരി എന്നിവരും കുടുംബശ്രീ പ്രവർത്തകരും പങ്കെടുത്തു.