കോട്ടയം : ഏറ്റുമാനൂർ നഗരസഭ ഏരിയയിൽ ഒരാഴ്ചത്തേയ്ക്ക് ഹോട്ടലുകൾ പാഴ്‌സൽ സർവീസ് മാത്രമായി ക്രമീകരിക്കണമെന്ന് ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അറിയിച്ചു. രാവിലെ 7 മുതൽ രാത്രി 9 വരെയാണ് സമയം. സർക്കാർ അംഗീകരിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കാൻ എല്ലാ കടഉടമകളും ബാദ്ധ്യസ്ഥരാണെന്ന് ജില്ലാ ഭാരവാഹികളായ പ്രസിഡന്റ് കെ.കെ ഫിലിപ്പുകുട്ടി, സെക്രട്ടറി എൻ.പ്രതീഷ്, സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെറീഫ്, ജില്ലാ വർക്കിംഗ് പ്രസിഡന്റ് ആർ.സി നായർ, ജോ.സെക്രട്ടറി കേറ്റർ ബോബി, അബാ രാജേന്ദ്രൻ എന്നിവർ അറിയിച്ചു.