കുറവിലങ്ങാട് : ഉഴവൂർ ഡോ.കെ.ആർ നാരായണൻ മെമ്മോറിയൽ ഗവ. ആശുപത്രി സ്‌പെഷ്യാലിറ്റി സെന്റർ ആക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചതായി മോൻസ് ജോസഫ് എം.എൽ.എ അറിയിച്ചു. ഓപ്പറേഷൻ തിയേറ്റർ ഉൾപ്പടെ അടിസ്ഥാന സൗകര്യ വികസനത്തിന് എം.എൽ.എ ഫണ്ട് അനുവദിക്കും. ഇത് സംബന്ധിച്ച് ജില്ലാ ആരോഗ്യ വകുപ്പ് മേധാവികൾ, പൊതുമരാമത്ത് വകുപ്പ് എൻജിനീയർമാർ എന്നിവരുമായി ചർച്ച നടത്തി. വിഷൻ 2020 വികസന പദ്ധതിയുടെ ഭാഗമായി വിവിധ സ്‌പെഷ്യാലിറ്റി വിഭാഗങ്ങൾ ആരംഭിക്കും. ഗവ. ആശുപത്രിയിൽ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ പ്രവർത്തനം ആരംഭിക്കമ്പോൾ സ്വീകരിക്കേണ്ട സുരക്ഷാ നടപടികൾ സംബന്ധിച്ച് ആരോഗ്യ വകുപ്പും ഗ്രാമപഞ്ചായത്തും ചർച്ച ചെയ്തു. സെന്ററിന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഫണ്ട് ജില്ലാ കോ-ഓർഡിനേഷൻ സമിതി ലഭ്യമാക്കും.