uzhavoor

കോട്ടയം : 'ഉഴ​വൂർ ​വി​ജ​യൻ മരിച്ചി​ട്ട് മൂന്നു വർ​ഷ​മാ​യോ'? വി​ജ​യ​ന്റെ മൂന്നാം ച​ര​മ​വാർ​ഷി​കം നാളെ ആ​ച​രി​ക്കു​​മ്പോൾ ആ ചിരി ഇന്നലെ മാഞ്ഞതുപോലെ തോന്നുന്നുവെന്നേ അടുപ്പമുള്ളവർക്ക് പറയാൻ കഴിയൂ. മൂന്നുവർ​ഷ​ത്തി​നു​ള്ളിൽ കേ​ര​ള​ത്തി​ലെ രാ​ഷ്ട്രീയ-സാ​മൂ​ഹ്യ സാം​സ്കാ​രിക രം​ഗ​ങ്ങ​ളിൽ പല മാ​റ്റ​ങ്ങ​ളു​ണ്ടാ​യി. പല വ്യ​ക്തി​ക​ളു​ടെ​യും ഉ​യർ​ച്ച താ​ഴ്ച​ക​ളു​ണ്ടാ​യി. വിജയൻ ഇന്ന് ഉണ്ടായിരുന്നെങ്കിൽ 'കൊവിഡ് വൈറസിനെ ചിരിപ്പിക്കുന്ന കഥയിലൂടെ കൊവിഡിനോടും പോകാൻ പറഞ്ഞേനേ.

ഉഴവൂരിൽ പിച്ചവച്ചു വളർന്നാണ് കെ.ആർ.നാരായണൻ രാഷ്ട്രപതികസേര വരെ എത്തിയത്.പക്ഷേ ഉഴവൂർ നാരായണൻ എന്ന് അറിയപ്പെടുന്നില്ല. ജന്മനാട് പേരിനൊപ്പം ചേർത്ത് ലോകം അറിയാൻ വിജയനേ കഴിഞ്ഞുള്ളൂ. ' നാട്ടുകാരെ പിടിച്ചിരുത്താൻ ഉ​ഴ​വൂർ വി​ജ​യ​നെ കി​ട്ടു​മോ? കേ​ര​ള​ത്തിൽ ഏ​തു തി​ര​ഞ്ഞെ​ടു​പ്പ് വ​ന്നാ​ലും ഇ​ട​തു​മു​ന്ന​ണി ഘടകകക്ഷി നേ​താ​ക്ക​ളു​ടെ ആ​ദ്യ ചോ​ദ്യം ഇ​താ​യി​രു​ന്നു. ഓ​ടി ന​ട​ന്ന് പ്രസം​ഗി​ച്ച് ശ​ബ്ദ​മ​ട​ഞ്ഞാ​ലും എ​ല്ലാ​വർ​ക്കും വി​ജ​യൻ​ മ​തി. സ്ഥാ​നാർ​ത്ഥി എ​ത്തും​മു​മ്പ് ഒ​ന്നൊ​ന്നര മ​ണി​ക്കൂർ വ​രെ കാ​ച്ചും. ത​മാ​ശ​കൾ മുൻ​കൂ​ട്ടി എഴുതി തയ്യാറാക്കുന്ന ​ ശീ​ല​മൊ​ന്നും വി​ജ​യ​നി​ല്ല.

പ്ര​സം​ഗ​ പേമാരിക്കിടയിൽ തുള്ളിക്കൊരുകുടം പോലെ വിഷയങ്ങൾ വ​ന്നു ഭ​വി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ​റ​ഞ്ഞി​രു​ന്ന​ത്. വി​വിധ സ്ഥാ​നാർ​ത്ഥി​കൾ​ക്കാ​യി പ്ര​സംഗ പ​ര്യ​ട​നം ന​ട​ത്തി​യി​രു​ന്ന വി​ജ​യൻ വർ​ഷ​ങ്ങൾ​ക്ക് മു​മ്പ് കെ.​എം.​മാ​ണി​യു​മാ​യി പാ​ലാ​യിൽ ഒ​രു കൈ​നോ​ക്കി പ​രാ​ജ​യ​പ്പെ​ട്ട ശേ​ഷം തി​ര​ഞ്ഞെ​ടു​പ്പിൽ മ​ത്സ​രി​ച്ചി​ട്ടി​ല്ല.
'​മാ​ണി​സാർ പാ​ലാ​യ്ക്ക് ​വേ​ണ്ടി പ​ല​തും ചെ​യ്തി​ട്ടു​ണ്ട്. എ​നി​ക്ക് ഒ​ന്നും ചെ​യ്യാൻ ക​ഴി​യാത്തത്​ കൊ​ണ്ട് എ​നി​ക്കും ഒ​ര​വ​സ​രം നൽ​ക​ണ​മെ​ന്നാ​യി​രു​ന്നു അ​ന്ന് പാ​ലാ​യി​ലെ വോ​ട്ടർ​മാ​രോ​ടു​ള്ള വി​ജ​യ​ന്റെ അ​ഭ്യർ​ത്ഥ​ന. മാണി സാർ മരിച്ചാൽ നരകത്തിൽ പോകും. ഞാനോ സ്വർഗത്തിലെ സ്യൂട്ടിലായിരിക്കുമെന്ന് പ്രസംഗിച്ചപ്പോഴും പരിഭവിക്കാതെ മാണി ചിരിച്ചതേയുള്ളൂ. അതാണ് വിജയൻ സ്പീച്ച് മാജിക്.