കാഞ്ഞിരപ്പള്ളി:യാത്രക്കാർക്ക് സാനിറ്റൈസർ സൗകര്യമൊരുക്കി ഓട്ടോ ഡ്രൈവർമാർ. കാഞ്ഞിരപ്പള്ളി പേട്ട കവല കേന്ദ്രമായി പ്രവർത്തിക്കുന്ന ആദർശ് പുരുഷ സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തിലാണ് ഓട്ടോറിക്ഷകളിൽ സാനിറ്റൈസർ സ്ഥാപിച്ച് ടാപ്പുകൾ തുറന്നു കൈകൾ കഴുകാൻ സൗകര്യമേർപ്പെടുത്തിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷക്കീലാ നസീർ ഉദ്ഘാടനം ചെയ്തു. സംഘം സെക്രട്ടറി പി.എസ്. ഷറഫുദ്ദീൻ, ടി .എൻ .ജയ്‌മോൻ, പി .എൻ. ബാബു, വി .ജി. സുമേഷ്, ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ നേതാവ് ഷാനവാസ് എന്നിവർ ചടങ്ങിൽ പങ്കാളികളായി.