കോട്ടയം : കൊവിഡ് വ്യാപനം ജില്ലയിൽ രൂക്ഷമാകുമ്പോൾ തദ്ദേശസ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ (സി.എഫ്.എൽ.ടി.സി) വ്യാപകമായി തുടങ്ങാൻ ആരോഗ്യവിഭാഗം. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 10,000 കിടക്കകളാണ് സജ്ജമാക്കുക. നാഷനൽ ഹെൽത്ത് മിഷനാണ് ഓരോ സെന്ററുകളുടെയും ചുമതല. ഇവിടേയ്ക്ക് ഡോക്ടർ, നഴ്‌സ് എന്നിവരുണ്ടാകും. കൊവിഡ് സ്ഥിരീകരിച്ച ശേഷം ഗുരുതരാവസ്ഥയിൽ അല്ലാത്തവരെ നിരീക്ഷണത്തിലാക്കുന്നതിനും പരിശോധിക്കുന്നതിനുമുള്ള കേന്ദ്രങ്ങളാണിത്. ഓരോ തദ്ദേശ സ്ഥാപനത്തിലും കുറഞ്ഞ് 200 കിടക്കകളെങ്കിലും സജ്ജമാക്കുകയാണ് ലക്ഷ്യം. അടുത്തമാസത്തോടെ ട്രീറ്റ്മെന്റ് സെന്ററുകൾ പൂർണതോതിൽ പ്രവർത്തനം തുടങ്ങും. രോഗികളുടെ എണ്ണം വീണ്ടും കൂട്ടിയാൽ ട്രീറ്റ്മെന്റ് സെന്ററുകളുടെ എണ്ണവും ഉയർത്തും. പ്രളയ സാദ്ധ്യത മുന്നിൽക്കണ്ട് പടിഞ്ഞാറൻ മേഖലകളിൽ ഇപ്പോൾ ട്രീറ്റ്മെന്റ് സെന്ററുകൾ ഒഴിവാക്കുകയാണ്.
ഒരുക്കം ഇങ്ങനെ
തദ്ദേശസ്ഥാപനം കെട്ടിടം കണ്ടെത്തി ആരോഗ്യവകുപ്പിനെ അറിയിക്കും. അതത് സ്ഥലങ്ങളിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ പരിശോധിച്ച് വിലയിരുത്തിയ ശേഷം സി.എഫ്.എൽ.ടി.സി ആയി പ്രഖ്യാപിക്കും. ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതിനാവശ്യമായ സാധനസാമഗ്രികൾ സംഭാവനയിലൂടെയാണ് സമാഹരിക്കുന്നത്. സ്കൂളുകൾ, ആഡിറ്റോറിയങ്ങൾ തുടങ്ങിയവ സി.എഫ്.എൽ.ടി.സിക്കായി കണ്ടെത്തും. ശൗചാലയ സൗകര്യമില്ലെങ്കിൽ അവ സ്ഥാപിക്കാനും നിർദ്ദേശമുണ്ട്.
നിലവിലെ സെന്ററുകൾ
മുട്ടമ്പലം
അകലക്കുന്നം
പാലാ