ചങ്ങനാശേരി: കൊവിഡ് 19 പോസിറ്റീവ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ ഓഫീസിനും അനുബന്ധ സ്ഥാപനങ്ങൾക്കും ജൂലായ് 31 വരെ അവധി പ്രഖ്യാപിച്ചു. ശാഖാ പരിധിയിൽ നടക്കുന്ന വിവാഹം മരണം മറ്റ് അടിയന്തിര ചടങ്ങുകൾക്ക് ആൾക്കൂട്ടം ഒഴിവാക്കി സർക്കാരിന്റെ ജാഗ്രതാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ അറിയിച്ചു.