കടുത്തുരുത്തി: എസ്.എൻ.ഡി.പി യോഗം നേതൃത്വത്തിനും ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും കടുത്തുരുത്തി യൂണിയനിലെ ശാഖാ യോഗങ്ങളുടെയും ഭാരവാഹികളുടെയും പൂർണപിന്തുണ. വർത്തമാന കാലഘട്ടത്തിൽ സമാനതകളില്ലാത്ത പ്രവർത്തനങ്ങളാണ് യോഗം നേതൃത്വം നടപ്പിലാക്കുന്നത്. സമുദായ അംഗങ്ങളിൽ അതിന്റെ ഗുണഗണങ്ങൾ ദൃശ്യമാണ്. സംഘശക്തിയിലും വളർച്ചയിലും അസൂയയുള്ളവരാണ് യോഗ നേതൃത്വത്തിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത്.
രണ്ടര പതിറ്റാണ്ടിലേറെയായി എസ്.എൻ.ഡി.പി യോഗത്തെ നയിക്കുന്ന വെള്ളാപ്പള്ളി നടേശന് കടുത്തുരുത്തി യൂണിയനിലെ ശാഖകൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.