market

ചങ്ങനാശേരി: കൂടുതൽ കൊവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ചങ്ങനാശേരിയിൽ പരിശോധനയും നിയന്ത്രണങ്ങളും കർശനമാക്കി. സമൂഹവ്യാപന സാധ്യത കണക്കിലെടുത്ത് മാർക്കറ്റ് അടച്ചതോടെ പ്രദേശം വിജനമായി.

സ്റ്റോക്ക് വിറ്റഴിക്കുന്നതിനായി പച്ചക്കറി മാർക്കറ്റിലെ വ്യാപാരസ്ഥാപനങ്ങൾ രാവിലെ 11 വരെ തുറന്നു. മാർക്കറ്റിനുള്ളിലെ ആന്റിജൻ പരിശോധന നാളെയും തുടരും. മത്സ്യതൊഴിലാളിയുടെ പ്രൈമറി ലിസ്റ്റിൽ ഉൾപ്പെട്ടവരെയും വ്യാപാരികളെയും ആദ്യദിവസം ആന്റിജൻ പരിശോധനയ്ക്ക് വിധേയരാക്കി. അതേസമയം ലിസ്റ്റിൽ ഉൾപ്പെടാത്തവരും ആന്റിജൻ പരിശോധനയ്ക്ക് എത്തിയതായി അധികൃതർ അറിയിച്ചു.