പാലാ : നഗരസഭയിലെ രണ്ട് വനിതാ ജീവനക്കാരുടെ സ്രവം കൂടി ഇന്നലെ പരിശോധനയ്ക്കെടുത്തു. റവന്യൂ വിഭാഗത്തിലെ ഉദ്യോഗസ്ഥരാണ് ഇരുവരും. ഇവരിൽ ഒരാൾക്ക് ചെറിയ പനിയും ജലദോഷവുമുണ്ട്. രണ്ടാമത്തെയാൾക്ക് യാതൊരു രോഗലക്ഷണവുമില്ല. കഴിഞ്ഞദിവസം കൊവിഡ് സ്ഥിരീകരിച്ച ജീവനക്കാരന്റെ അടുത്ത സീറ്റുകളിൽ ഇരുന്നിരുന്ന ഉദ്യോഗസ്ഥരാണ് ഇവർ.