cov

ആകെ 39 പേർക്ക് കൊവിഡ്

കോട്ടയം : ജില്ലയിൽ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചതിൽ 35 പേർക്കും രോഗം പിടിപെട്ടത് സമ്പർക്കം വഴിയെന്നത് ജില്ലയെ ഭീതിയിലാഴ്ത്തുന്നു. ആകെ 39 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ചങ്ങനാശേരി മത്സ്യ മാർക്കറ്റ് കേന്ദ്രീകരിച്ച് നടത്തിയ ആന്റിജൻ പരിശോധനയിലാണ് 16 പേരുടെ പോസിറ്റീവായത്. നേരത്തെ ചിങ്ങവനത്ത് രോഗം ബാധിച്ചയാളുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട ആറുപേർക്കും പാറത്തോട് നാലുപേർക്കും കൊവിഡ് സ്ഥിരീകരിച്ചു. 10 പേർ രോഗമുക്തരായി. 293 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 179 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 13 പേർ ആരോഗ്യ പ്രവർത്തകരാണ്. ആകെ 263 പേർ രോഗമുക്തരായി.

ചങ്ങനാശേരി മാർക്കറ്റിൽ ആന്റിജൻ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചവർ

മത്സ്യ മാർക്കറ്റിലെ ജീവനക്കാരനായ ചങ്ങനാശേരി മലകുന്നം കണ്ണന്ത്രപ്പടി സ്വദേശി(39)

മത്സ്യ വ്യാപാരിയായ ചങ്ങനാശേരി കുരിശുംമൂട് സ്വദേശി (40)

മത്സ്യവ്യാപാരിയായ കുരിശുംമൂട് സ്വദേശി (56)

നേരത്തെ രോഗം സ്ഥിരീകരിച്ച പോത്തോട് സ്വദേശിയുടെ ഭാര്യ (39)

പോത്തോട് സ്വദേശിനിയുടെ മകൻ (13), മകൾ (10)

പായിപ്പാട് സ്വദേശി (21)

തൃക്കൊടിത്താനം സ്വദേശി (54)

ചങ്ങനാശേരി മാർക്കറ്റിലെ വാൻ ഡ്രൈവർ (44)

രോഗം സ്ഥിരീകരിച്ച വാൻ ഡ്രൈവറുടെ ഭാര്യ (33)

മത്സ്യ വ്യാപാരിയായ ചീരഞ്ചിറ സ്വദേശി (65)

പായിപ്പാട് മത്സ്യ മാർക്കറ്റിലെ അക്കൗണ്ടന്റായ പായിപ്പാട് സ്വദേശി (30)
തട്ടുകട ഉടമയായ പായിപ്പാട് പള്ളിച്ചിറ സ്വദേശി (39)
തൃക്കൊടിത്താനം സ്വദേശി (35)

മത്സ്യ മാർക്കറ്റിലെ ജീവനക്കാരനായ വാഴപ്പള്ളി സ്വദേശി(70)
മത്സ്യ മാർക്കറ്റിലെ ജീവനക്കാരനായ ചീരഞ്ചിറ സ്വദേശി (35)

ചിങ്ങവനം സ്വദേശിയുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവർ

കിടപ്പുരോഗിയായ വേളൂർ സ്വദേശി (82)
കഞ്ഞിക്കുഴിയിലെ ബാങ്ക് ശുചീകരണത്തൊഴിലാളിയായ വേളൂർ സ്വദേശിനി (49)
വേളൂർ സ്വദേശിനിയുടെ മൂത്ത മകൻ (24), ഇളയ മകൻ (18)

വേളൂർ സ്വദേശി (56)

വേളൂർ സ്വദേശി(57)


പാറത്തോട് ഒരുകുടുംബത്തിലെ 4 പേർ

നേരത്തെ രോഗം സ്ഥിരീകരിച്ച പാറത്തോട് സ്വദേശിയുടെ സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന പാറത്തോട് സ്വദേശി (52), മൂത്തമകൾ (24), ഇളയ മകൾ(22), മകളുടെ മകൾ (4) എന്നിവർക്കും ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു.

സമ്പർക്കത്തിലൂടെ രോഗം ബാധിച്ച മറ്റുള്ളവർ

കളമശേരിയിലെ ഓട്ടോമൊബൈൽ ഷോപ്പ് ജീവനക്കാരായ കുമരകം സ്വദേശി (27)

വൈക്കം കോവിലകത്തുംകടവ് മത്സ്യമാർക്കറ്റിലെ വ്യാപാരി (29)
വൈക്കം കോലോത്തുംകടവ് മത്സ്യമാർക്കറ്റിലെ വ്യാപാരി (39)

രോഗം സ്ഥിരീകരിച്ച തലയാഴം സ്വദേശിയുടെ ഭാര്യ (39)

രോഗം സ്ഥിരീകരിച്ച തലയാഴം സ്വദേശികളായ ദമ്പതികളുടെ മകൾ (15)

ഏറ്റുമാനൂർ സ്വദേശിനി (62)

തിരുവാർപ്പ് സ്വദേശി (25)
തിരുവാതുക്കലിലെ മത്സ്യവ്യാപാരി (53)
തലയാഴം സ്വദേശി (47)

മറ്റു സംസ്ഥാനങ്ങളിൽനിന്ന് എത്തിയവർ

പൂനയിൽ നിന്ന് എത്തിയ പള്ളിക്കത്തോട് സ്വദേശിനി (21)
പൂനയിൽ നിന്ന് എത്തിയ ആനിക്കാട് സ്വദേശിനി (23)

ബംഗളൂരുവിൽ നിന്നെത്തിയ കളത്തിപ്പടി സ്വദേശി (31)

വിദേശത്ത് നിന്ന് എത്തിയവർ

.മസ്‌കറ്റിൽ നിന്നെത്തിയ കടുത്തുരുത്തി സ്വദേശി (31)

ചങ്ങനാശേരിയിൽ കർശന നിയന്ത്രണം
ചങ്ങനാശേരി നഗരത്തിലെ വ്യാപാര സ്ഥാപനങ്ങൾ ഇന്ന് മുതൽ പൂർണമായി അടയ്ക്കും. കുരിശുംമൂട്ടിലെ എല്ലാ വ്യാപാരസ്ഥാപനങ്ങളും 24 മുതൽ 31 വരെയും അടച്ചിടും. പായിപ്പാട് പഞ്ചായത്തിലെ മുഴുവൻ വഴിയോരവും വാഹനത്തിലുള്ള കച്ചവടവും രണ്ടാഴ്ചത്തേയ്ക്ക് നിരോധിച്ചു. രാവിലെ 6 മുതൽ വൈകിട്ട് 4 വരെ മാത്രം വ്യാപാരസ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കും. 60 വയസിന് മുകളിൽ പ്രായമുള്ളവരും കൊച്ചുകുട്ടികളും പുറത്തിറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടാൽ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.