containment

കോട്ടയം : ജില്ലയിൽ 11 പുതിയ കണ്ടെയ്‌ൻമെന്റ് സോണുകൾ കൂടി പ്രഖ്യാപിച്ചു. ചങ്ങനാശേരി നഗരസഭയിലും, പാറത്തോട് പഞ്ചായത്തിലും ആളുകൾ അനാവശ്യമായി പുറത്തിറങ്ങുന്നതിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അഞ്ചോ അതിലധികം ആളുകളോ കൂട്ടം കൂടുന്നതിനും നിയന്ത്രണമുണ്ട്. ചങ്ങനാശേരി നഗരസഭയിലെ 24, 34 വാർഡുകൾ, വാഴപ്പള്ളി പഞ്ചായത്തിലെ 20 -ാം വാർഡ്,​ പായിപ്പാട് പഞ്ചായത്തിലെ എട്ട്, ഒൻപത്, പത്ത്, പതിനൊന്ന് വാർഡുകൾ,​ ഏറ്റുമാനൂർ നഗരസഭയിലെ നാലാം വാർഡ്,​ തലയാഴം പഞ്ചായത്തിലെ ഒന്നാം വാർഡ്,​ കോട്ടയം നഗരസഭയിലെ 39 -ാം വാർഡ്,​ തിരുവാർപ്പ് പഞ്ചായത്തിലെ 11-ാം വാർഡ് എന്നിവയാണ് കണ്ടെയ്ൻമെന്റ് സോണുകൾ.