kobrajesh

പാലാ: മീനച്ചിലാറ്റിൽ ചൂണ്ടയിടാനെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. മുരിക്കുംപുഴ പരിപ്പിൽ രാജേഷ് (40) ആണ് മരിച്ചത്. മുരിക്കുപുഴപരിപ്പിൽ കടവിൽ ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെയാണ് അപകടം. ചൂണ്ടയിടുന്നതിനടിയിൽ രാജേഷ് വെള്ളത്തിലേയ്ക്ക് തെന്നിവീഴുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. സംഭവം അറിഞ്ഞെത്തിയ പാലാ പൊലീസ് മൃതദേഹം പാലാ ജനറൽ ആശുപത്രിയിലേയ്ക്ക് മാറ്റി.