കുറവിലങ്ങാട് : കുറുപ്പന്തറ റെയിൽവേ മേൽപ്പാലത്തിന് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ലാൻഡ് അക്വിസിഷൻ വിഭാഗം ജില്ലാ കളക്ടർക്ക് സമർപ്പിച്ച പ്രൊപ്പോസലിന് അംഗീകാരമായി. ഉത്തരവിന്റെ അടിസ്ഥാനത്തിൽ വസ്തു ഉടമകൾക്ക് അപ്പീൽ അപേക്ഷ നൽകുന്നതിന് 60 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. കളക്ടറേറ്റിലോ, പാലാ ലാൻഡ് അക്വിസിഷൻ ഓഫീസിലോ അപ്പീൽ അപേക്ഷ നൽകണം. ധനകാര്യപൊതുമരാമത്ത് വകുപ്പുകളുടെ മേൽനോട്ടത്തിൽ കിഫ്ബി ഡയറക്ടർ ബോർഡ് പരിശോധിച്ച് 30.56 കോടി രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചിരിക്കുന്നത്. കേരള റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്പ്‌മെന്റ് കോർപ്പറേഷനാണ് നിർമാണ ചുമതല. പ്രാഥമിക വിജ്ഞാപനത്തെതുടർന്നുള്ള നടപടികൾ പൂർത്തിയാക്കി രണ്ടാം വിജ്ഞാപനവും പുറപ്പെടുവിച്ചതായി മോൻസ് ജോസഫ് എം.എൽ.എ അറിയിച്ചു. ഇതോടെ സ്ഥലം ഏറ്റെടുക്കൽ പ്രക്രിയ വേഗത്തിലാകും. മാഞ്ഞൂർ-മണ്ണാറപ്പാറ-മള്ളിയൂർ ക്ഷേത്രം റോഡിലൂടെയുള്ള യാത്രാ സൗകര്യം വേഗത്തിൽ പുനഃസ്ഥാപിക്കാൻ കഴിയും.