siby-abraham

മുണ്ടക്കയം ഈസ്റ്റ്: പൂവഞ്ചി ചൂനാട്ട് അവിരാ എബ്രഹാമിന്റെ (പാപ്പച്ചൻ ചേട്ടൻ) മകൻ സിബി എബ്രഹാം (47, റിപ്പോർട്ടർ, ദീപിക, കാഞ്ഞിരപ്പള്ളി) നിര്യാതനായി. മാതാവ്: പരേതയായ മറിയക്കുട്ടി. ഭാര്യ: റെനി (എം.എം.ടി ഹോസ്പിറ്റൽ, മുണ്ടക്കയം) മുക്കുളം പൂവേലിൽ കുടുംബാംഗം. മക്കൾ: അമൽ മരിയ, അന്ന മരിയ, എബിൻ സിബി (വിദ്യാർഥികൾ, സെന്റ് ആന്റണീസ് സ്‌കൂൾ, മുണ്ടക്കയം). കാഞ്ഞിരപ്പള്ളി രൂപത യുവദീപ്തിയുടെ മുൻപ്രസിഡന്റും പാസ്റ്ററൽ കൗൺസിൽ അംഗവുമായിരുന്നു പരേതൻ. സംസ്കാരം ഇന്ന് രാവിലെ 11ന് മുണ്ടക്കയം വ്യാകുലമാതാ ഫൊറോന പള്ളി സെമിത്തേരിയിൽ.