പാലാ: ഓൺലൈൻ പഠന സൗകര്യമില്ലാത്ത രണ്ട് കുടുംബങ്ങളിലെ കുട്ടികൾക്ക് ടെലിവിഷൻ നല്കി കിഴതടിയൂർ സർവീസ്
സഹകരണ ബാങ്ക്. കവീക്കുന്ന്,കണ്ണാടിയുറുമ്പ് ഭാഗങ്ങളിലെ കുടുംബങ്ങൾക്കാണ് ബാങ്ക് ജീവനക്കാരുടെ വകയായി ടെലിവിഷൻ
നല്കിയത്. ബാങ്ക് പ്രസിഡന്റ് ജോർജ്.സി.കാപ്പൻ, വൈസ് പ്രസിഡന്റ് എം.എസ്. ശശിധരൻ നായർ, ട്രഷറർ വി.റ്റി.തോമസ്, ബോർഡംഗം ക്ലീറ്റസ് ഇഞ്ചിപറമ്പിൽ, സെക്രട്ടറി ശ്രീലത എസ്,അസി.സെക്രട്ടറി മാത്യു ജേക്കബ് എന്നിവർ അർഹരായവരുടെ വീടുകളിലെത്തി ടെലിവിഷൻ കൈമാറി.