പാലാ : ഓട്ടോ ഡ്രൈവർക്ക് കൊവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് ഇയാളെത്തിയ വ്യാപാര സ്ഥാപനങ്ങളും രണ്ട് കൊവിഡ് രോഗികൾ താമസിച്ചിരുന്ന വീടും രാമപുരം പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ അണുവിമുക്തമാക്കി.
പഞ്ചായത്തംഗം എം.ഒ. ശ്രീക്കുട്ടന്റെ നേതൃത്വത്തിൽ അഞ്ച് കടകളും രണ്ട് വീടുകളും ഒരു സഹകരണ സംഘവുമാണ് ശുചീകരിച്ചത്.
രാവിലെ 9ന് ആരംഭിച്ച ശുചീകരണം വൈകിട്ട് ആറ് മണിയോടെയാണ് സമാപിച്ചത്. ഇതിനിടെ ഓട്ടോ ഡ്രൈവറുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരുടെ പേര് വിവരങ്ങൾ ശേഖരിക്കുന്ന നടപടി ആരോഗ്യവകുപ്പ് അധികൃതർ ഇന്നലെയും തുടർന്നു. അതേസമയം പാലാ നഗരവാസികൾക്ക് വീണ്ടും ആശ്വാസ വാർത്തയായി രണ്ട് വനിതാ നഗരസഭാ ജീവനക്കാരുടെ കൊവിഡ് സ്രവ പരിശോധനാ ഫലം ലഭിച്ചു. രണ്ട് പേർക്കും രോഗമില്ല.