rice

അടിമാലി: ചീയപ്പാറ വെള്ളച്ചാട്ടത്തിന് സമീപം ഭക്ഷ്യധാന്യങ്ങൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.പച്ചരിയും ഗോതമ്പുമാണ് ഉപേക്ഷിക്കപ്പെട്ട ചാക്കുകളിൽ ഉള്ളത്.പാതയോരത്തോട് ചേർന്ന കൊക്കയിലേക്ക് വലിയ അളവിൽ ഭക്ഷ്യധാന്യങ്ങൾ കൊണ്ടു വന്ന് നിക്ഷേപിക്കുകയായിരുന്നു.വെള്ളച്ചാട്ടത്തിൽ ഒഴുക്ക് നിലനിൽക്കുന്നതിനാൽ ചാക്കുപൊട്ടി ധാന്യങ്ങൾ ഒഴുകി പോയിട്ടുണ്ട്.രാത്രികാലത്ത് ധാന്യം ഉപേക്ഷിച്ച് പോയിരിക്കാമെന്നാണ് കണക്കുകൂട്ടൽ.സമീപവാസികളാണ് സംഭവം പുറത്തറിയിച്ചത്.ആരാണ് ഭക്ഷ്യധാന്യങ്ങൾ ഉപേക്ഷിച്ചതെന്ന കാര്യത്തിലും എന്തിനാണ് ഉപേക്ഷിച്ചതെന്ന കാര്യത്തിലും വ്യക്തത വന്നട്ടില്ല.ചണ.ചാക്കുകളിലാണ് ധാന്യങ്ങൾ സംഭരിക്കപ്പെട്ടിട്ടുള്ളത്.നേര്യമംഗലം വനമേഖലയിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നവർക്കെതിരെ പഞ്ചായത്തും പൊലീസുമെല്ലാം നടപടി കൈകൊണ്ട് വരികെയാണ് അജ്ഞാതർ ഭക്ഷ്യ ധാന്യം വനമേഖലയിൽ നിക്ഷേപിച്ചിട്ടുള്ളത്.