പൊൻകുന്നം: കൊവിഡ് രോഗികൾക്കായുള്ള പ്രാഥമിക ചികിത്സാകേന്ദ്രം ചിറക്കടവ് പഞ്ചായത്ത് മണ്ണംപ്ലാവിലെ പകൽവീട്ടിൽ ഒരുക്കും. 50 രോഗികളെ ഇവിടെ ചികിത്സിക്കാൻ കഴിയുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീധർ പറഞ്ഞു.
2 നിലകളിലായുള്ള കെട്ടിടത്തിലെ താഴത്തെ നില പുരുഷന്മാർക്കും രണ്ടാംനിലയിൽ സ്ത്രീകൾക്കുമായിട്ടാണ് സൗകര്യം ഒരുക്കുന്നത്. സമീപത്തെ അങ്കണവാടിയിൽ ഡോക്ടർ, നഴ്‌സ്, മറ്റ് ആരോഗ്യ പ്രവർത്തകർ എന്നിവർക്കുള്ള സൗകര്യം ഒരുക്കും. പൊൻകുന്നം ടൗണിലെ സ്വകാര്യ ഓഡിറ്റോറിയം, പാരിഷ് ഹാൾ തുടങ്ങിയവ സൗകര്യം ഒരുക്കുന്നതിന് പരിഗണനയിലാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.