പാലാ: കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പ്രധാനമന്ത്രി ഗ്രാമീണ റോഡ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ 50 കിലോമീറ്റർ വരുന്ന വിവിധ റോഡുകൾക്കായി 38 കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്ന് ജോസ് കെ.മാണി എം.പി പറഞ്ഞു.

മരങ്ങാട്ടുപിള്ളിയിൽ പി.എം.ജി.എസ്.വൈ പദ്ധതിയിൽ നിന്നും 4 കോടി രൂപ മുതൽമുടക്കി പൂർത്തിയായ ആണ്ടൂർ ഇല്ലിക്കൽ പാലക്കാട്ടുമല റോഡിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. തോമസ് ചാഴികാടൻ എം.പി മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ആൻസമ്മ സാബു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ദിവാകരൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ഡോ. റാണി ജോസഫ്, വൈസ് പ്രസിഡന്റ് അലക്‌സ് കെ.കെ, സിൽബി ജെയ്‌സൺ, ജോണി നെല്ലരി, ഓമന ശിവശങ്കർ, മാർട്ടിൻ അഗസ്റ്റിൻ, മാത്തുക്കുട്ടി ജോർജ്, ഹരിദാസ് പി.കെ, ദീപാ ഷാജി, ജോർജ് സി.വി, ശ്യാമള മോഹനൻ, റെജി കുളപള്ളിൽ, രാഗിണി സി.പി തുടങ്ങിയവർ പങ്കെടുത്തു.