അടിമാലി: 1947 ലെ റബ്ബർ ആക്ട് പിൻ പലിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് സി.എം പി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ. എ കുര്യൻ ആവശ്യപ്പെട്ടു .സ്വാഭവിക റബ്ബറിന്റെ രാജ്യത്തെ ഏറ്റവും വലിയ ഉത്പ്പാദകരണ് കേരളം 10 ലക്ഷത്തോളം പേർ ഈകൃഷിയിൽ വ്യാപരിക്കപ്പെട്ടവരാണ്. പരോക്ഷമായി ഈ കൃഷിയുമായി ബന്ധപ്പെട്ട് ഉപജിപനം നടത്തുന്നവർ ഇതിന്റെ പതിൻമടങ്ങാണ് .റബ്ബർ മേഖലയെ ഗുണപരമായി നിയന്ത്രിക്കുന്നതിനും കർഷക ക്ഷേമം ഉറപ്പുവരുത്തുന്നതിന് നിർണ്ണയകമായ പങ്ക് വഹിക്കുന്ന റബർ ബോർഡ് ഇതോടെ ഇല്ലാതാക്കുന്ന സ്ഥിതി ഉണ്ടാക്കും ഇത്തരത്തിലുള്ള കർഷിക വിരുദ്ധ നിലപാടുകളിൽ നിന്ന് കേന്ദ്ര സർക്കാർ പിൻമാറണമെന്ന് കെ. എ കുര്യൻ ആവശ്യപ്പെട്ടു.