അടിമാലി: കഴിഞ്ഞ മഴക്കാലങ്ങളിൽ മൂന്നാർ മുതിരപ്പുഴയാറ്റിലേക്കും കൈത്തോടുകളിലേക്കും ഒഴുകിയെത്തിയ കല്ലും മണ്ണും നീക്കം ചെയ്യാൻ നടപടിയായില്ലെന്ന് ആക്ഷേപം. ചെറിയ മഴ പെയ്താൽ പോലും പുഴയും തോടുകളും കരകവിയുന്നതിന് ഇടവരുത്തുന്നു..മഴ ശക്തിപ്രാപിക്കുന്നതോടെ മുതിരപ്പുഴയാർ ഇത്തവണയും ദുരിതം വിതക്കുമോയെന്ന ആശങ്ക പ്രദേശവാസികൾക്കുണ്ട്. പുഴ കരകവിഞ്ഞാൽ പഴയ മൂന്നാർ ഉൾപ്പെടെ വെള്ളപ്പൊക്ക ഭീഷണിയിലാകും.ഇടിഞ്ഞെത്തിയ കല്ലും മണ്ണും നീക്കി ആഴം വർദ്ധിപ്പിക്കുന്നതിനൊപ്പം പുഴയുടെ സുഗമമായ ഒഴുക്കും സാദ്ധ്യയമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.