
അടിമാലി. വീട്ടിലേയ്ക്ക് ശുദ്ധജലം എടുത്തിരുന്ന പൈപ്പുകൾ വെട്ടി നശിപ്പിച്ചു.കൊന്നത്തടി കൊമ്പൊടിഞ്ഞാൽ കലയത്തുംകുഴി ബിജുവിന്റെ വീട്ടിലേയ്ക്ക് ഉള്ള പൈപ്പുകളാണ് വെട്ടി നശിപ്പിച്ചത്.ചൊവ്വാഴ്ച പുരയിടത്തിൽ കൃഷിപണിക്കിടെ ജാതി മരത്തിന്റെ ചുവട്ടിൽ 5 ലിറ്റർ ചാരായവും വിദേശ മദ്യ കുപ്പിയും കണ്ടത്. ഇത് നശിപ്പിച്ചതിന്റെ വൈരാഗ്യത്തിന് പൈപ്പ് വെട്ടി നശിപ്പിച്ചത്. ഇതു സംബന്ധിച്ച് ബിജു വെള്ളത്തൂവൽ പൊലീസിന് പരാതി നൽകി.
കുടിവെള്ള പൈപ്പുകൾ വെട്ടി നശിപ്പിച്ച നിലയിൽ