മാടപ്പളളി: പട്ടികജാതി വികസ വകുപ്പ് നടപ്പിലാക്കുന്ന പഠന മുറി നിർമ്മാണ ധനസഹായ പദ്ധതിക്ക് മാടപ്പള്ളി ബ്ലോക്ക് പട്ടിക ജാതി വികസന ഓഫീസ് പരിധിയിൽ വരുന്ന മാടപ്പള്ളി, വാഴപ്പള്ളി എന്നീ പഞ്ചായത്തുകളിൽ നിന്നും ചങ്ങനാശേരി നഗരസഭയിൽ നിന്നും അപേക്ഷ ക്ഷണിച്ചു. സർക്കാർ എയ്ഡഡ്, ടെക്‌നിക്കൽ സ്‌പെഷ്യൽ സ്‌കൂളിലെ 8,9,10,പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.അപേക്ഷയോടൊപ്പം ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ് (വരുമാന പരിധി ഒരു ലക്ഷം രൂപ), വീട് 800 ചതുരശ്ര അടിയിൽ കുറവാണെന്നും മുൻപ് പഠനമുറി പദ്ധതിയിൽ ധനസഹായം ലഭിച്ചിട്ടില്ലെന്നുമുള്ള സാക്ഷ്യപത്രം, കൈവശഅവകാശ സർട്ടിഫിക്കറ്റ്, ഓണർഷിപ്പ് സർട്ടിഫിക്കറ്റ് ഉണ്ടാകണം. ആഗസ്റ്റ് 5ന് വൈകുന്നേരം 5ന് മുമ്പായി ബ്ലോക്ക് പട്ടിക ജാതി വികസന ഓഫീസ് മാടപ്പള്ളിയിൽ അപേക്ഷ സമർപ്പിക്കണമെന്ന് ഷെഡ്യൂൾഡ് കാസ്റ്റ് ഡെവലപ്പ്‌മെന്റ് ഓഫീസർ അറിയിച്ചു. ഫോൺ: 8547630070.