കോട്ടയം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ ഭക്തർക്ക് നാലമ്പലത്തിന് പുറത്തു നിന്ന് ദർശനം നടത്താമെന്നുള്ള തീരുമാനം ഭക്തജനങ്ങളോടുള്ള അവഹേളനമാണെന്ന് ദേവസ്വംബോർഡ് മുൻ പ്രസിഡന്റ് അഡ്വ ജി.രാമൻ നായർ പറഞ്ഞു. ക്ഷേത്രങ്ങളിൽ പോകാൻ കഴിയാത്തത് ഭക്തർക്കിടയിൽ വലിയ തോതിൽ മാനസിക പ്രയാസം ഉണ്ടാക്കുന്നവെന്ന ബോർഡിന്റെ പുതിയ കണ്ടുപിടിത്തം ഹൈന്ദവ ഭക്ത സമൂഹത്തെ പരിഹസിക്കലാണ്. കേരളമാകെ ട്രിപ്പിൾ ലോക്ക് ഡൗണിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഗുരുതരമായ സാഹചര്യത്തിൽ തീരുമാനം അടിയന്തിരമായി പിൻവലിക്കണമെന്ന് രാമൻ നായർ ആവശ്യപ്പെട്ടു.